Section

malabari-logo-mobile

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും

HIGHLIGHTS : Local by-election results; In Malappuram district, there are UDF in two places and LDF in one place

മലപ്പുറം; ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യു.ഡി.എഫിനും ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിനും ജയം. ഉപതെരഞ്ഞെടുപ്പ് നടന്ന കണ്ണമംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡായ വാളക്കുടയില്‍ യു.ഡി.എഫും ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ യു.ഡി.എഫും വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാടില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്.

കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.കെ അഹമ്മദ് (ബാപ്പു) 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 620 വോട്ടുകളാണ് സി.കെ അഹമ്മദിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ.ടി മുഹമ്മദ് ജുനൈദിന് 347 വോട്ടുകളും ലഭിച്ചു.

sameeksha-malabarinews

വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം രാധാകൃഷ്ണന്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പി.എം രാധാകൃഷ്ണന് 808 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മേലയില്‍ വിജയന് 528 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ ലതീഷ് ചുങ്കംപള്ളിക്ക് 182 വോട്ടുകളുമാണ് ലഭിച്ചത്.

ആലംകോട് പഞ്ചായത്തിലെ ഉദിനുപറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി പൂക്കെപ്പുറത്ത് 215 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 600 വോട്ടുകളാണ് ശശി പൂക്കെപ്പുറത്തിന് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.സി ജയന്തിക്ക് 385 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ സുബി ചേലാക്കലിന് 17 വോട്ടുമാണ് ലഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!