ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 മരണം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഗുജറാത്ത് ഇന്‍ഡസ്ട്രിയില്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെ (ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടം. ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു. സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും.

 

Share news
error: Content is protected !!
Scroll to Top