“നായന്‍മാര്‍ സുകുമാരന്‍ നായരുടെ പോക്കറ്റിലല്ല” എന്‍എസ്‌എസിനെതിരെ ആഞ്ഞടിച്ച്‌ എ.കെ ബാലന്‍

പാലക്കാട്‌:  എന്‍എസ്‌എസിനെതിരെ ആഞ്ഞടിച്ച്‌ സിപിഎം നേതാവ്‌ എ.കെ ബാലന്‍. നായന്‍മാരല്ലാം തന്റെ പോക്കറ്റിലാണെന്ന എന്‍എസഎസ്‌ ജനറല്‍ സക്രട്ടറി സുകമാരന്‍ നായരുടെ ധാരണ തെറ്റിയെന്ന്‌ എ.കെ ബാലന്‍ പറഞ്ഞു. സുകുമാരന്‍നായര്‍ ബിജെപിയില്‍ പോകുന്നതില്‍ എതിരെല്ലെന്നും ബാലന്‍ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ്‌ ദിവസം അദ്ദേഹത്തിന്റെ വായില്‍ നിന്ന്‌ വരാന്‍ പറ്റാത്ത വാക്കുകള്‍ വന്നു. പൊതുസമൂഹത്തോട്‌ മാപ്പ്‌ പറഞ്ഞ്‌ സുകുമാരന്‍നായര്‍ തെറ്റ്‌ തിരുത്തുമെന്ന്‌ കരുതുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.

എന്‍എസ്‌എസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന പ്രസ്‌താവനയുമായി എസ്‌എന്‍ഡിപി ജനറല്‍ സക്രട്ടറി വെള്ളാപ്പള്ളിയും രംഗത്തെത്തി. ആനുകൂല്യങ്ങള്‍ നേടിയെടുത്ത എന്‍എസ്‌എസ്സും സവര്‍ണ്ണ ശക്തികളും ഇടതുപക്ഷത്തെ ആക്രമിച്ചു എന്‍എസ്‌എസ്‌ കാണിച്ചത്‌ നന്ദികേടാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •