‘സര്‍ക്കാരിന്‌ ജനം നൂറില്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കി’. മുഖ്യമന്ത്രി രാജിക്കത്ത്‌ കൈമാറി.

തിരുവനന്തപുരം:  ഇടതു സര്‍ക്കാരിന്‌ ജനം നല്‍കിയത്‌ നൂറില്‍ നൂറ്‌ മാര്‍ക്കാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റ്‌ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പ്‌ തുടര്‍ന്നും പാലിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന്‌ രാജ്‌ഭവനിലെത്തി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്‌ രാജിക്കത്ത്‌ നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പിലെ അത്യുജ്ജല വിജയത്തിന്‌ ശേഷം ഇന്ന്‌ രാവിലെയാണ്‌ പിണറായി സ്വദേശത്ത്‌ നിന്നും തിരുവനന്തപുരത്തെത്തിയത്‌ അദ്ദേഹത്തിനൊപ്പം, ആരോഗ്യമന്ത്രി കെ.കെ ശൈലജ, എംവി ജയരാജന്‍, എംവി ഗോവിന്ദന്‍മാസ്റ്റര്‍ എന്നിവരും തിരുവനന്തപുരത്തെത്തി.

നാളെ നടക്കുന്ന സിപിഎം സ്‌ംസ്ഥാന സക്രട്ടറിയേറ്റ്‌ യോഗത്തിന്‌ ശേഷം പുതി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടക്കുക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •