പന്തയത്തിൽ ഇത്തവണ ഹംസാക്കക്ക്‌  കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷം

??????

ഹംസ കടവത്ത്‌

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി :  “പിണറായി ജയിക്കും എൽ ഡി.എഫ്  ഭരിക്കും   ങ്ങള്ണ്ട …. ഞാൻ വെക്ക്ണതിന്റെ പകുതി വെച്ചാമതി…”   സഖാവ് ഹംസക്ക കാണുന്നവരെയൊക്കെ ചാലഞ്ച് ചെയ്തു. പലരും ആ കെണിയിൽ വീണു. ഇക്കുറി തനിക്ക് കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടന്ന് സഖാവ് ഹംസക്ക അവകാശപ്പെട്ടു.

എൽ. ഡി. എഫ് ഭരിക്കും,  ബേപ്പൂരിൽ റിയാസ് ജയിക്കും,  ശൈലജ ടീച്ചർക്ക് അര ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടാകും , താനുരിൽ പി. കെ. ഫിറോസ് തോൽക്കും, കെ. എം. ഷാജിയും എം. കെ. മുനീറും തറ പറ്റും , ബി. ജെ. പി ക് വട്ടപൂജ്യം, തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് ജയിക്കും തുടങ്ങിയവയായിരുന്നു എതിരാളിയുടെ സന്നദ്ധത അനുസരിച്ച് മത്സ്യ തൊഴിലാളിയായ ഹംസക്കയുടെ വെല്ലുവിളി ഇനങ്ങൾ,

ഇതിൽ തിരൂരങ്ങാടിയിൽ ഹംസക ക്ക് കാലിടറിയെങ്കിലും മറ്റു മണ്ഡലങ്ങളിലെ ഫലങ്ങളും കേരളം ഏത് മുന്നണി ഭരിക്കുമെന്ന കാര്യത്തിലും ഉയർത്തിയ പന്തയം ചാകര സന്മാനിച്ചു . ബോട്ട് യാനത്തിലെ മത്സ്യ തൊഴിലാളിയായ നാലു കുടി പറമ്പ് ഹംസ തൊഴിൽ മേഖലയായ ബേപ്പൂരിൽ നിന്ന് തുടങ്ങി താമസ സ്ഥലമായ പരപ്പനങ്ങാടി വരെ ഇടതിന് വേണ്ടി തുടരുന്ന ചാലഞ്ചിന് ഇത്തവണ വിജയകരമായ ഫലമാണുണ്ടായത് .അതെ സമയം ഇ കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ അര ലക്ഷം രൂപ യാണ് പന്തയത്തിലൂടെ നഷ്ടപ്പെട്ടത് , മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ രണ്ടായിരം രൂപയും നഷ്ടമായി. ഓർമ വെച്ച കാലം മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ ഇടത് പക്ഷത്തിന് വേണ്ടി വാദിക്കുക മാത്രമ്മല്ല വാദം ഉറപ്പിക്കാൻ പന്തയം കൊണ്ടുള്ള വെല്ലുവിളിയിൽ ഹംസാക്ക ചീറും,  പന്തയ സഖ്യ മക്കളറിയരുതെന്ന നിബന്ധന മാത്രമെ സഖാവിനൊള്ളൂ , ഏതായാലും ഇത്തവണ വാദിച്ചതും പന്തയം വെച്ചതും വിജയിച്ചതിൽ പെരുത്ത് ആഹ്ളാദത്തിലാണ് സഖാവ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •