സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനം, ഭര്‍ത്താവ് പണവും സ്വര്‍ണവും വണ്ടിയും കൊണ്ടുപോയി; നീതി തേടി മലപ്പുറം എടക്കര സ്വദേശി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് മലപ്പുറം എടക്കര സ്വദേശിയായ യുവതി പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുബീഷ് അടിച്ച് പരിക്കേല്‍പ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും സ്‌കൂട്ടറും എടുത്തുകൊണ്ടുപായതായി സുചിത്ര പരാതിയില്‍ പറയുന്നു. സുചിത്രയുടെ പരാതിയില്‍ ഭര്‍ത്താവ് സുബീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് എടക്കര പോലീസിന്റെ വിശദീകരണം. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

മൂന്നുവര്‍ഷം മുമ്പാണ് തൃശ്ശൂര്‍ സ്വദേശി സുബീഷിനെ വിവാഹം കഴിച്ച സുചിത്ര ഇപ്പോള്‍ ചെമ്മംതിട്ടയിലാണ് താമസം. സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്തില്‍ തന്നെ ഒഴിവാക്കാന്‍ ഭര്‍ത്താവ് സുബീഷ് കുറച്ചു കാലമായി ശ്രമിക്കുകയാണെന്ന് സുചിത്ര പറയുന്നു.

 

 

Share news
error: Content is protected !!
Scroll to Top