തൃശ്ശൂര്‍: തൃശ്ശൂര്‍ പൂങ്കുന്നത്തിനടുത്ത് എംഎല്‍എ റോഡില്‍ പാറമേക്കാവിന് അടുത്ത് കനാലില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം ക്യാരിബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മൂന്ന് ദിവസം മാത്രമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഒഴുകിയെത്തിയതാണെന്നാണ് നിഗമനം. ഒരടി മാത്രം വെള്ളമുള്ള സ്ഥലത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടു. നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



