പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പീഡന പരാതി: എഫ്‌ഐആര്‍ ഇടാന്‍ പൊന്നാനി ചീഫ് ജുഡീ ഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം

HIGHLIGHTS : Harassment Complaint Against Police Officials: Ponnani Chief Judicial Magistrate Court Directs FIR

പൊന്നാനി : പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചെ ന്ന പൊന്നാനി സ്വദേശിനിയു ടെ പരാതിയില്‍ എഫ്‌ഐ ആര്‍ ഇടാന്‍ കോടതി നിര്‍ദേ ശം. പൊന്നാനി ചീഫ് ജുഡീ ഷ്യല്‍ മജിസ്‌ട്രേട്ട് കോടതി യാണ് പൊന്നാനി പൊലീ സിന് നിര്‍ദേശം നല്‍കിയത്. പൊന്നാനി ഇന്‍സ്‌പെക്ടറായി രുന്ന വിനോദ് വലിയാട്ടൂര്‍, ഡിവൈഎസ്പി വി.വി. ബെന്നി, മുന്‍ ജില്ലാ പൊലി സ് മേധാവി സുജിത് ദാസ് എന്നിവര്‍ പീഡിപ്പിച്ചെന്നാ യിരുന്നു പരാതി.

പൊലീസ് മൊഴി രേഖപ്പെ ടുത്താനോ എഫ്‌ഐആര്‍ ഇടാനോ തയ്യാറായില്ലെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. പരാതി ഫയ ലില്‍ സ്വീകരിച്ച കോടതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍ പ്പിക്കാന്‍ ഡിഐജിക്ക് നിര്‍ ദേശം നല്‍കി. ഇതിനിടെ പരാതിക്കാരി ഹൈക്കോടതി യെ സമീപിച്ചു.
നിയമനടപടി സ്വീകരി ക്കാന്‍ ഹൈക്കോടതി നിര്‍ ദേശിച്ചതിന്റെ അടിസ്ഥാന ത്തിലാണ് മജിസ്‌ട്രേട്ട് കോട തി ഇടപെടല്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!