പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം; വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റി സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി പരപ്പനങ്ങാടി വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റുന്നതിനുള്ള അനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം എല്‍ എ അറിയിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഓഫീസിന്റെ പിറകു വശത്തെ സ്ഥലം ഉപയോഗപ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് തടസ്സമായി നിന്നിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഇറങ്ങിയത്. പരപ്പനങ്ങാടി കൌണ്‍സില്‍ തീരുമാനമടക്കം കെ. പി. എ മജീദ് റവന്യൂ വകുപ്പ് മന്ത്രിക്ക് നല്കിയ പ്രൊപ്പോസല്‍ പ്രകാരമാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയത്. റവന്യൂ വകുപ്പ് മന്ത്രി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിന്നു.

ഇത് പ്രകാരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന റവന്യൂ വകുപ്പ് മന്ത്രിക്ക് പരപ്പനങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി സ്ഥാപിക്കുന്നതിന് ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള 5.18 സെന്റ് ഭൂമിയിലാണ് പുതിയ വില്ലേജ് ഓഫീസ് നിര്‍മ്മിക്കുക. പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വരെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നതിന് മുനിസിപ്പാലിറ്റി സൌകര്യം ഒരുക്കും.

ദീര്‍ഘനാളായുള്ള നാട്ടുകാരുടെ ആവശ്യമാണിതെന്നും, പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top