Section

malabari-logo-mobile

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; പൊലീസ് റിപ്പോര്‍ട്ട്

HIGHLIGHTS : Harassment complaint against director Balachandrakumar is fake; Police report

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണങ്ങളുമായെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പീഡന പരാതിക്ക് തെളിവില്ല. പീഡന പരാതിക്ക് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ദിലീപിന്റെ മുന്‍ മാനേജറും ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കും എതിരെയാണ് പോലീസ് റിപ്പോര്‍ട്ട്. പോലീസിനെയും കോടതിയെയും കബളിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

sameeksha-malabarinews

എറണാകുളത്തെ വീട്ടില്‍ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. എളമക്കര പൊലീസ് കേസെടുത്തിരുന്നു. ഡിജിപി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൈടെക് സെല്‍ എസ് പിക്ക് അന്വേഷണ ചുമതല നല്‍കി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം തെറ്റായിരുന്നു. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയില്‍ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!