വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

തിരൂര്‍: വിവാഹ വാഗ്ദാനംചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ തലക്കടത്തൂര്‍ സ്വദേശി അറസ്റ്റില്‍. കോടഞ്ചേരി വീട്ടില്‍ അബ്ദുല്‍ ഹമീദിനെ (48)യാണ് തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പ്രതി യുവതിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തു. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top