തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. പാളയം പിഎംജിയിലെ മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളമരത്തില്‍ വിശ്രമിക്കുകയാണ് പെണ്‍കുരങ്ങ്. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളിലെ പെണ്‍കുരങ്ങാണിത്.
പെണ്‍കുരങ്ങിനൊപ്പം ഒരു ആണ്‍ കുരങ്ങിനെയും സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നതിനിടയിലാണു പെണ്‍കുരങ്ങ് ചാടിപ്പോയത്. തുടര്‍ന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ വലിയതോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാര്‍ വച്ചിരുന്നു.
രണ്ട് ആനിമല്‍ കീപ്പര്‍മാരെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മയക്ക് വെടി വച്ചോ വല വിരിച്ചോ കുരങ്ങിനെ പിടിക്കില്ല. കുരങ്ങിനെ കാക്കകള്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ഹനുമാന്‍ കുരങ്ങിന്റെ ആരോഗ്യസ്ഥില്‍ കാര്യമായി ആശങ്കകള്‍ ഇല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




