അധ്യാപക നിയമനംപട്ടികവര്ഗ്ഗ വികസന വകുപ്പിനു കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി, പി.ഡി ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2024 മാര്‍ച്ച് 31 വരെയാണ് നിയമനം നല്‍കുക. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ജൂലൈ 5 നകം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നിലമ്പൂര്‍, മലപ്പുറം പിന്‍ 679329 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 04931 220315.
തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 30 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 242279
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക് ബിരുദമാണ് യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ പത്തിനും സിവിൽ എൻജിനീയറിങ് ബ്രാഞ്ചിലേക്കുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ പത്തിനും നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04933 227523
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതി പ്രകാരം വെട്ടം മത്സ്യഭവന് കീഴിലുളള പറവണ്ണ, തേവർകടപ്പുറം മത്സ്യഗ്രാമങ്ങളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സാഗർമിത്രയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയ 35 വയസ്സിൽ കുറയാത്ത പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താനൂർ നഗരസഭ, താനാളൂർ പഞ്ചായത്ത്, തിരൂർ നഗരസഭ, നിറമരുതൂർ പഞ്ചായത്ത്, വെട്ടം പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. യോഗ്യരായ അപേക്ഷകരിൽ നിന്നും അഭിമുഖം നടത്തിയാണ് സാഗർമിത്രയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും വാക്കാട് പ്രവർത്തിക്കുന്ന വെട്ടം മത്സ്യഭവനിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30നകം വെട്ടം മത്സ്യഭവനിൽ ലഭിക്കണം. ഫോൺ: 0494 2666428.
നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ജൂനിയർ പബ്ലിക് നഴ്‌സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി എസ് സി, ജനറൽ നഴ്‌സിങ്, കേരള നഴ്‌സ് ആൻഡ് മിഡ്‌വൈസ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യരായ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതികൾ ജൂലൈ അഞ്ചിന് രാവിലെ 11ന് ഐ ടി ഡി പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 220315
നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസഡ് ലൈബ്രറിയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും.കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി, തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ കെ.ജി.സി ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ടൈപ്പിങ് അറിയുന്നവർക്കും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്കും മുൻഗണനയുണ്ട്. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 19950 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് 2023-24 വർഷത്തേയ്ക്ക് സ്റ്റുഡൻറ് കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, സ്റ്റുഡൻറ് കൗൺസലിങ് പരിശീലനം എന്നിവയാണ് യോഗ്യത. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 18000 രൂപ ഹോണറേറിയവും പരമാവധി 2000 രൂപ യാത്രാബത്തയും ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.
കെ.ആർ.ഡബ്ല്യൂ.എസ്.എ – ജലനിധിയിൽ ഒഴിവുകൾ
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർ ആയിരിക്കണം. 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയവും വേണം.സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലും ഒരു ഒഴിവുണ്ട്. തിരുവനന്തപുരത്താണ് ഒഴിവ്. 8 വർഷം ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലാകളിലായി രണ്ട് ഒഴിവുണ്ട്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട്മാനേജ്‌മെന്റ് എന്നിവയിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ/അർദ്ധസർക്കാർ/മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലായി രണ്ട് ഒഴിവുണ്ട്. അക്കൗണ്ട്‌സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ (ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
സീനിയർ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസ്സായവർക്ക് അപേക്ഷിക്കാം. 7 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ്ങ് അല്ലെങ്കിൽ നിർവ്വഹണം ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം.സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
IEC സ്‌പെഷ്യലിസ്റ്റിന്റെ ഒരു ഒഴിവിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സയൻസ് /എൻവയോൺമെന്റൽ സയൻസ്/ എച്ച്.ആർ.ഡി / എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / ജേർണലിസം എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. 3 വർഷം വിവിധ പരിശീലനങ്ങൾ നടത്തിയുള്ള പരിചയം, ഹെൽത്ത് ഡിസൈനിങ്ങ്, റൂറൽ ഡെവലപ്‌മെന്റ് / ഗ്രാമീണ ജലവിതരണ പദ്ധതികളിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം.സാമൂഹ്യഅടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള 2 വർഷത്തെ പ്രവൃത്തി പരിചയം/കപാസിറ്റി ബിൽഡിങ്ങ്, ജലവിതരണ പദ്ധതികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in.




