ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകള്‍; കവര്‍ നമ്പര്‍ അനുവദിച്ചു തുടങ്ങി

HIGHLIGHTS : Hajj 2025: 4060 applications received so far; Allotment of cover number started

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കര്‍മ്മത്തിന് ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 4060 പേര്‍. 710 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബര്‍ 9 ആണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.

sameeksha-malabarinews

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്നായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും പുതിയറ റീജ്യണല്‍ ഓഫീസിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹജ്ജ് അപേക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: തിരുവനന്തപുരം – മുഹമ്മദ് യൂസഫ് – 9895648856, കൊല്ലം – നിസാമുദ്ധീന്‍ ഇ. 9496466649, പത്തനംതിട്ട -നാസര്‍ എം. -9495661510, ആലപ്പുഴ – മുഹമ്മദ് ജിഫ്രി സി.എ. – 9495188038, കോട്ടയം – ശിഹാബ് പി.എ.- 9447548580, ഇടുക്കി – അബ്ദുല്‍ സലാം സി.എ. 9961013690
എറണാകുളം – കുഞ്ഞുമുഹമ്മദ് ഇ.കെ. 9048071116, പാലക്കാട് – ജാഫര്‍ കെ.പി.- 9400815202, മലപ്പുറം – മുഹമ്മദ് റഊഫ് യു.- 9846738287, കോഴിക്കോട് – നൗഫല്‍ മങ്ങാട്.- 8606586268, വയനാട് – ജമാലുദ്ധീന്‍ കെ.- 9961083361, കണ്ണൂര്‍ – നിസാര്‍ എം.ടി.- 8281586137, കാസറഗോഡ് – മുഹമ്മദ് സലീം കെ.എ. 9446736276.

ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷകളുടെ സൂക്ഷ്മപരിശോധനാ ഉദ്ഘാടനം ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. സൂക്ഷ്മപരിശോധനയില്‍ സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്കാണ് കവര്‍ നമ്പറുകള്‍ അനുവദിക്കുക. അപേക്ഷ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ സമര്‍പ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുക. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ എസ്.എം.എസ്. ആയി ലഭിക്കും. കവര്‍ നമ്പറിന് മുന്നില്‍ 65+ വിഭാത്തിന് KLR എന്നും വിത്തൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!