അയ്യങ്കാളി ജയന്തി: മന്ത്രി ഒ.ആര്‍. കേളു പുഷ്പാര്‍ച്ചന നടത്തും

HIGHLIGHTS : Ayyankali Jayanti: Minister O.R. Kelu will offer flowers

മഹാത്മ അയ്യങ്കാളിയുടെ 161-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28, രാവിലെ 8.30ന് വെള്ളയമ്പലം അയ്യങ്കാളി സ്വകയറിലുള്ള പ്രതിമയില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു പുഷ്പാര്‍ച്ചന നടത്തും.

അനുസ്മരണ സമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എമാരായ വി.കെ പ്രശാന്ത്, ആന്റണി രാജു, ഒ.എസ്.അംബിക, വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സലര്‍ ഡോ.കെ.എസ്. റീന തുടങ്ങിയ ജനപ്രതിനിധികളും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!