എച്ച്1 എന്‍1 പനിയെ പ്രതിരോധിക്കാം

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം എച്ച്1 എന്‍1 പനിക്കെതിരെ താഴെ പറയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൈകൊള്ളേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.  പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസ തടസ്സം, ഛര്‍ദ്ദി എന്നിവയാണ് എച്ച്1 എന്‍1 പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ എച്ച്1 എന്‍1 പനിക്കുള്ള ഒസള്‍ട്ടാമീവര്‍ ഗുളികകള്‍ ലഭ്യമാണ്. രണ്ടു ദിവസം കൂടുമ്പോള്‍ ഫോണ്‍ വഴി ഗര്‍ഭിണികളില്‍ പനിയുണ്ടോയെന്ന് അനേ്വഷിക്കാനും പനിയുള്ളവര്‍ക്ക് ഒസള്‍ട്ടാമീവര്‍ ഗുളികകള്‍ എത്തിക്കാനും ആരോഗ്യ സ്ഥാപനങ്ങള്‍ വഴി ഫീല്‍ഡ് തല ജെ.പി.എച്ച്.എച്ച്.എന്‍ മാര്‍ക്ക്  ഡി.എം.ഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ പറയുന്നു:
?    തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും, വായും ടൗവ്വല്‍/ടിഷ്യൂ പേപ്പര്‍ കൊണ്ട് പൊത്തുക.
?    കൈകള്‍ കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
?    പനിയുണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് 1 മീറ്റര്‍ എങ്കിലും അകലം പാലിക്കുക.  ആശ്ലേഷം, ചുംബനം, ഹസ്തദാനം എന്നിവ ഒഴിവാക്കുക.
?    കൈ കഴുകാതെ കണ്ണിലും വായിലും മൂക്കിലും സ്പര്‍ശിക്കാതിരിക്കുക.
?    പനിയുണ്ടെങ്കില്‍ വൈദ്യ സഹായം തേടിയ ശേഷം വീട്ടില്‍ തന്നെ വിശ്രമിക്കുക.
?    പോഷകാഹാരങ്ങള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക.

Related Articles