ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുത് കാണിക്കയിട്ട കെഎന്‍എ ഖാദറിനെതിരെ സമസ്ത നേതാക്കള്‍

കോഴിക്കോട്:ഗുരുവായൂരില്‍ നിന്ന് ഇത്തവണ നിയമ സഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിനെതിരെ സമസ്ത ഇ കെ വിഭാഗം. പ്രചരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിടുകയും ഗുരുവായൂരപ്പനെ പുകഴ്ത്തുകയും ചെയ്തതിനെതിരെ സമസ്ത യുവജനവിഭാഗമായ എസ് വൈഎസിന്റെ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവും നാസര്‍ ഫൈസി കൂടത്തായിയും രംഗത്ത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിട്ടാണ് കെഎന്‍എ ഖാദര്‍ പ്രചരണത്തിന് തുടക്കം കുറിച്ചത്.
ഗുരുവായൂരപ്പന്‍ തന്റെ മനസ്സ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടാവണമെന്നും രാഷ്ട്രീയകുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരിക്കാതിരിക്കില്ലെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞിരുന്നു.

ഏക ദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് കൊണ്ട് ‘മതേതരത്വം’പ്രകടിപ്പിക്കുന്നത് കപടതയാണ്.കേരള നിയമസഭയില്‍ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആര്‍ഷഭാരതീയതയുടെ മാനവികത സമര്‍ത്ഥിക്കുന്നതു കേട്ടപ്പോള്‍ വേദ പഠനത്തിലുള്ള ജ്ഞാനത്തില്‍ അഭിമാനിച്ചിരുന്നു.ഇസ്ലാമും ഹൈന്ദവതയും മാനവികമാണെന്ന് അറിയുകയും അറിയിക്കുകയും ചെയ്യുന്നത് മതേതരത്വന്റെ കാതലും കരുതലുമാണ്.
അത്രയുമാണ് ഹിന്ദു മുസ്ലിം വിശ്വാസികള്‍ പരസ്പരം ചേര്‍ന്നും ചേര്‍ത്തും നിര്‍ത്തുന്നുമുള്ളൂ.മതേതരത്വത്തിനും മാനവികതക്കും
അതിലപ്പുറം ശിര്‍ക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവവിശ്വാസികള്‍ക്ക് പോലും ശാഠ്യമില്ല.
ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ലെന്നും നാസര്‍ ഫൈസി തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചു.
നാസര്‍ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തീര്‍ച്ചയായും ഭഗവാന്‍ ഗുരുവായൂരപ്പന്‍ എന്റെ മനസ്സു കാണും തീര്‍ച്ചയായും അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത് ഈ കുചേലന്റെ അവില്‍പ്പൊതി സ്വീകരിക്കാതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.” ഒരു മുസ്ലിം ഇപ്രകാരം പറഞ്ഞാല്‍ തുടര്‍ന്ന് അദ്ദേഹത്തിന് മതത്തിലുള്ള സ്ഥാനം എന്തായിരിക്കും മെന്ന് അബ്ദുള്‍ ഹമീദ് ഫൈസി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു

അബ്ദുള്‍ ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

Share news
error: Content is protected !!
Scroll to Top