ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

ന്യൂഡല്‍ഹി : കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് സ്ഥാന്‍്രത്ഥിത്വം ഉറപ്പായത്. വ്യാഴാഴ്ച മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയുടെ പേരുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് സസ്‌പെന്‍സ് ഉണ്ടെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ആ സസ്‌പെന്‍സ് നിലനിര്‍ത്താനോ അതിനനുസരിച്ച് സ്ഥാന്‍്രത്ഥിയെ കൊണ്ടുവരാനോ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് ശോഭ സ്ഥാന്‍്രത്ഥിയാകുന്നത്.

നേരത്തെ കഴക്കൂട്ടത്തിന് അവകാശവാദം മുന്നയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top