മാടശേരിയില്‍ പുലിയുടെ കാല്‍പ്പാട്, റോഡരികില്‍ പുലി നില്‍ക്കുന്നത് കണ്ടെന്ന് ഗൂര്‍ഖ

വണ്ടൂര്‍: വാണിയമ്പലം, മാടശേരി ഭാഗങ്ങളില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ട്ത്തി. ശനി രാത്രി രണ്ടിന് വാണിയമ്പലം അമരമ്പലം റോഡിലെ പള്ളിക്കുമുന്‍വശത്ത് ഗൂര്‍ഖ നേപ്പാള്‍ സ്വദേശിയായ മായ മനുബഹദൂറാണ് പുലിയെ കണ്ടതായി പറയുന്നത്.

റോഡരികില്‍ പുലി നില്‍ക്കുന്നത് കണ്ടുവെന്നാണ് ഗൂര്‍ഖ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാടശേരി ഭാഗങ്ങളില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് എന്ന് തോന്നുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സമീപത്തെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിലും വീടിന്റെ മുന്‍വശത്തുമാണ് കാല്‍പ്പാടുകള്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top