HIGHLIGHTS : Gulati Institute invites applications

60 മണിക്കൂർ അധ്യാപനത്തോടെയുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രധാനമായും ഗവേഷണ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ളതാണ്. ഗവേഷണ ജീവിതത്തിലറിഞ്ഞിരിക്കേണ്ട അടിസ്ഥാനതത്വങ്ങൾ, രീതിശാസ്ത്ര ഉപകരണങ്ങൾ, വിവരശേഖരണം, പ്രസിദ്ധീകരണം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നാല് വിഭാഗങ്ങളിലായാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടക്കും. യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം..
ഗൂഗിൾഫോം മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 20. പ്രോഗ്രാം സിലബസ്, ഫീസ്, പ്രോസ്‌പെക്ടസ്, അപേക്ഷാഫോം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് www.gift.res.in സന്ദർശിക്കുക. വിവരങ്ങൾക്ക്: 91 471 -2596970/9746683106/ 9940077505.
