Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സൗജന്യ പരീക്ഷാ പരിശീലനത്തിന് തുടക്കം

HIGHLIGHTS : Calicut University News; Free Exam Practice Begins

സൗജന്യ പരീക്ഷാ പരിശീലനത്തിന് തുടക്കം
കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ പി.എസ്.എസി. പരീക്ഷാ പരിശീലന പരിപാടിക്ക് തുടക്കമായി. ഒരു മാസത്തെ തീവ്ര പരിശീലനത്തിലൂടെ കൂടുതല്‍ പേര്‍ക്ക് ജോലി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ശൈലേഷ്, ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് പി.ആര്‍. അമ്പിളി, സംസ്‌കൃത പഠനവകുപ്പ് മേധാവി ഡോ. കെ.കെ. ഗീതാകുമാരി, ഡോ. എ.ബി. മൊയ്തീന്‍കുട്ടി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ പി.എസ്.എസി. പരീക്ഷാ പരിശീലന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

sameeksha-malabarinews

റിസര്‍ച്ച് എത്തിക്‌സ് ആന്റ് മെതഡോളജി ഹ്രസ്വകാല പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി റിസര്‍ച്ച് എതിക്‌സ് ആന്റ് മെതഡോളജി ഹ്രസ്വകാല പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാം. ആഗസ്ത് 19 മുതല്‍ 25 വരെ നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്ത് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in). ഫോണ്‍ 0494 2407350, 7351.

ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജിക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്കുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 4-ന് മമ്പായി ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04936 238500, 9605884635, 9961665214.

ഓണാവധി സപ്തംബര്‍ 2 മുതല്‍ 11 വരെ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഓണാവാധി സപ്തംബര്‍ 2 മുതല്‍ 11 വരെ ആയിരിക്കും.

പരീക്ഷ റദ്ദാക്കി

സര്‍വകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷയില്‍ മെയ് 16-ന് നടത്തിയ ബയോകെമിസ്ട്രി പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ ഉടനെ നടത്തും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും നാലാം സെമസ്റ്റര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 16 വരെയും 170 രൂപ പിഴയോടെ 19 വരെയും നേരിട്ട് അപേക്ഷിക്കാം.

വിവിധ എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷ കള്‍ ആഗസ്ത് 10-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എ. ഫോക് ലോര്‍ സ്റ്റഡീസ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ആഗസ്ത് 3-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!