Section

malabari-logo-mobile

റോഡ് നിർമാണത്തൊഴിലാളികൾക്ക് മാസ്ക് നൽകി പരപ്പനങ്ങാടി എസ്എന്‍എം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍  

HIGHLIGHTS : പരപ്പനങ്ങാടി:  നവീകരണപ്രവര്‍ത്തനം നടക്കുന്ന പരപ്പനങ്ങാടി നാടുകാണി റോഡിലെ റോഡ്

പരപ്പനങ്ങാടി:  നവീകരണപ്രവര്‍ത്തനം നടക്കുന്ന പരപ്പനങ്ങാടി നാടുകാണി റോഡിലെ റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മാസ്‌ക് സമ്മാനിച്ച് സൂപ്പിക്കുട്ടി നഹ മെമ്മോറിയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഗൈഡ്‌സ് വിദ്യാര്‍ത്ഥിനികള്‍.
കഴിഞ്ഞ ഒരാഴ്ചയിലധികമായി നിരവധി തൊഴിലാകൾ കടുത്ത പൊടിയും ചൂടും വകവെക്കാതെ റോഡിലെ കുഴിയടക്കുകയാണ്. കടുത്ത പൊടിശല്യം കാരണം യാത്രക്കാർ മുഖം മറച്ചും മാസ്ക് ധരിച്ചുമാണ് യാത്ര ചെയ്യുന്നത്. പൊടിശല്യം കാരണം കച്ചവടക്കാർ പ്രക്ഷോഭപാതയിലാണ് .

ഇവിടെ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള തൊഴിലാളികൾ മാസ്ക് ധരിക്കാതെയാണ് റേസ് പണിയിലേർപ്പെട്ടിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനത്തൊഴിലാളികളാണ്. ആവശ്യമായ മുൻകരുതലെടുക്കാതെ യുള്ള തൊഴിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
എസ്.എൻ.എം ഹയർ സെക്കണ്ടറിയിലെ ഹയർ  വിദ്യാർത്ഥിനികൾ 400 മാസ്ക്കുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്തു ഇപ്പോൾ മാസ്ക്ക് ധരിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മാതൃകാപരമായ ഈ ഉദ്ധ്യമത്തിന് ഗൈഡ്‌സ് ക്യാപ്റ്റൻ എം. രാഖി ടീച്ചർ , വി.സ്മിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!