വിമണ്‍ കളക്ടീവിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം

കൊച്ചി:  വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ തെറിവിളി. ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെയാണ് നടിമാര്‍ക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നത്.ഈ സൈബര്‍ ആക്രമണത്തിനെതിരെ ഡബ്ല്യുസിസി പോലീസില്‍ പരാതി നല്‍കും. വളരെ മോശമായ ഭാഷയിലാണ് പ്രതികരണങ്ങള്‍ നടക്കുന്നത്.

ഇന്നലെ വിമണ്‍ കളക്ടീവ് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പീഡനത്തിനിരയായ നടി സംഘടനക്കകത്തും, ആരോപണവിധേയനായാള്‍ അകത്തും എന്ന അവസ്ഥയാണുള്ളതെന്നും സംഘടനയുടെ ഭാരവാഹികള്‍ തങ്ങളെ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
കൂടാതെ വാര്‍ത്താസമ്മേളനത്തില്‍ ഗൗരവമായ ഒരു ആരോപണവും നടി രേവതി നടത്തി. ഷൂട്ടിങ്ങിനിടെ രാത്രിയില്‍ 17 വയസ്സുകാരി രക്ഷിക്കണമെന്ന് പറഞ്ഞ് തന്റെ മുറിയില്‍ തട്ടിവിളിച്ച് രക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട സംഭവമുണ്ടായെന്ന് രേവതി പറഞ്ഞിരുന്നു.

ഇതിനിടെ ദിലീപ് അമ്മക്ക് രാജിക്കത്ത് നല്‍കി എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്

Related Articles