ഗസ്റ്റ് അദ്ധ്യാപക നിയമനം

HIGHLIGHTS : Guest teacher appointment

കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടിയിലെ എല്‍. ബി. എസ്. മോഡല്‍ ഡിഗ്രി കോളേജിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദം, NET എന്നിവയാണ് അടിസ്ഥാന യോഗ്യത. NET യോഗ്യതയുള്ളവരുടെ അഭാവത്തില്‍ NET യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നതാണ്.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റാ career@lbsmdc.ac.in എന്ന വിലാസത്തില്‍ 11-07-2025നകം ലഭിക്കത്തക്കവണ്ണം ഇമെയില്‍ ആയോ, പ്രിന്‍സിപ്പാള്‍ എല്‍. ബി. എസ്. മോഡല്‍ ഡിഗ്രി കോളേജ്, എന്‍ സി സി റോഡ് ജംഗ്ഷന്‍, താനൂര്‍ റോഡ്, പരപ്പനങ്ങാടി 676303 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അയക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0494-2410135 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!