Section

malabari-logo-mobile

ഓക്‌സിജന്‍ ക്ഷാമത്താല്‍ വലയുന്ന ഇന്ത്യയെ സഹായിക്കണം: ഗ്രെറ്റ ത്യുന്‍ബെര്‍ഗ്

HIGHLIGHTS : Help India Oxygen Famine: Greta Thunberg

സ്‌റ്റോക്ക്‌ഹോം: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗ്. ഗ്രെറ്റ ത്യുന്‍ബെര്‍ഗ് തന്റെ ട്വിറ്ററിലൂടെയാണ് ഇന്ത്യക്ക് പിന്തുണ നല്‍കണമെന്ന് ആഹ്വാനം ചെയ്തത്.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ഗ്രെറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. ദില്ലി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകം മുന്നോട്ടുവരണമെന്ന ആഹ്വാനവുമായിട്ടാണ് ഗ്രെറ്റ വീണ്ടുമെത്തിയിരിക്കുന്നത്.

sameeksha-malabarinews

‘ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാനായി എത്രയും വേഗം ആഗോള സമൂഹം തയ്യാറാകണം, മുന്നോട്ടുവരണം,’ ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ഗ്രെറ്റയുടെ ട്വീറ്റ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!