Section

malabari-logo-mobile

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു

HIGHLIGHTS : Supreme Court Judge Justice Mohan M. Shantanu Gowder passed away

ന്യൂഡല്‍ഹി: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രം മേദാന്ത ആശുപത്രിയില്‍ ഐസിയുവിലായിരുന്നു.

ക്യാന്‍,ര്‍ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറല്‍ നിമോണിയ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം.

sameeksha-malabarinews

1958 മെയ് അഞ്ചിന് കര്‍ണാടകയില്‍ ജനിച്ച മോഹന്‍ എം. ശാന്തനഗൗഡര്‍ 1980 സെപ്റ്റംബര്‍ അഞ്ചിന് അഭിഭാഷകനായി ചേര്‍ന്നു.

2003-ല്‍ കര്‍ണാടക ഹൈക്കാടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറില്‍ സ്ഥിരം ജഡ്ജിയായി.

പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി, ഇവിടെ 2016 ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബര്‍ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!