രക്തത്തിലെ അണുബാധ; കെ ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരം

തിരുവനന്തപുരം: രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ഇപ്പോഴുള്ളത്. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

പനിയും ശ്വാസതടസവും അടക്കമുള്ള കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു.

Share news
error: Content is protected !!
Scroll to Top