Section

malabari-logo-mobile

തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണം

HIGHLIGHTS : Green rules should be strictly followed in elections

ലോക്സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിത ചട്ടം പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകള്‍ കൊടി തോരണങ്ങള്‍ എന്നിവ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുമ്പോള്‍ അവ കൃത്യമായി ശേഖരിച്ച് ഹരിത കര്‍മ്മ പ്രവര്‍ത്തകരുടെ സഹായത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എം.സി.എഫില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ശുചിത്വമിഷന്‍ സ്വീകരിക്കണം. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും പൂര്‍ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാകേണ്ടതും പകരം നൂറ് ശതമാനം കോട്ടണ്‍, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയും ചെയ്യണം.

sameeksha-malabarinews

പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ബോധവല്‍ക്കരണം നടത്തേണ്ടതുമാണ്. പോളിങ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ക്രമീകരണത്തിനും, ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണ്ടതും പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവ കൊണ്ടുവരുവാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്നറുകളും പരമാവധി ഒഴിവാക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നിവ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് ആക്രി വസ്തുക്കളായി കൈമാറുകയും പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷന്‍ പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്.

യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. ഡയറക്ടടര്‍ പി.ബി ഷാജു, ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!