Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സി.ഡി.ഒ.ഇ. സെമിനാര്‍

HIGHLIGHTS : Calicut University News; CDOE Seminar

സി.ഡി.ഒ.ഇ. സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ (സി.ഡി.ഒ.ഇ.) ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ടി.പി. ശിഹാബുദ്ധീന്‍, ഡോ. ആര്‍. സേതുനാഥ്, സി.എൻ. സുനിൽ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മൂല്യനിർണയക്യാമ്പ്

രണ്ട്, നാല് സെമസ്റ്റർ എം.സി.എ. (2017 മുതൽ 2019 വരെ പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് മെയ് മൂന്നിന് നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പ് വിവരങ്ങൾക്ക് അതത് ക്യാമ്പ് ചെയർമാന്മാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ മാറ്റി

ഏപ്രിൽ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എ. അറബിക് (CCSS-PG) ARB4C11 – Drama and Short Story (2022 പ്രവേശനം) പേപ്പറിന്റെയും ARB4C11 – Drama (2020 & 2021 പ്രവേശനം) പേപ്പറിന്റെയും ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 15-ന് നടക്കും.

ഏപ്രിൽ മൂന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന സർവകലാശാലാ പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് / എം.എ. സോഷ്യോളജി / എം.എസ് സി. ഫിസിക്സ് / എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി / എം.എസ് സി. മാത്തമാറ്റിക്സ് / എം.എസ് സി. ഫോറൻസിക് സയൻസ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) &  എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (CCSS-PG 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ അഞ്ചിലേക്ക് മാറ്റി. മറ്റു പി.ജി. പരീക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 പ്രവേശനം) എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എ. സോഷ്യോളജി ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

എട്ടാം സെമസ്റ്റർ ബി.ആർക്. (2020 പ്രവേശനം) മെയ് 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 16 വരെയും 180/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ ഒന്ന് മുതൽ ലഭ്യമാകും.

കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഒന്നാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് (CBCSS-V-UG 2022 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്‌സൈറ്റിൽ. പരീക്ഷ ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എസ് സി. കൗൺസിലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർഥികൾക്കായുള്ള പരീക്ഷകളുടെ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ ബി.ടി.എച്ച്.എം. / ബി.എച്ച്.എ. (CBCSS-UG & CUCBCSS-UG 2017 മുതൽ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CCSS – റഗുലർ – 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് നവംബർ 2022, നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഹിയറിങ് ഇംപയർമെൻ്റ് & ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ ഫലം 26 മുതൽ വെബ്‌സൈറ്റിൽ ലഭ്യമാകും. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. എം.എ. ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷയുടെയും നാലാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷയുടെയും പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!