പരപ്പനങ്ങാടി: കൊടപ്പാളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചുകയറി. ഈ സമയം ഇതുവഴി കടന്നുപോവുകയായികുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചാണ് കാര്‍ ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മുസ്ലിയാരകത്ത് റഫീഖ്(36)പരിക്കേറ്റു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. ബൈക്ക് ചെട്ടിപ്പടിഭാഗത്തേക്ക് പോവുകയായിരുന്നു. ഇന്ന് വൈകീട്ട് 6.15 ഓടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




