തിരുവനന്തപുരം: ആറ്റിങ്ങല്‍ പാലര്‍മെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെച്ച ബോര്‍ഡില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ സ്ഥാനാര്‍ത്ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




