Section

malabari-logo-mobile

പച്ചമാങ്ങയുണ്ടോ ഇതൊന്ന് ഉണ്ടാക്കി നോക്കൂ

HIGHLIGHTS : Green mango drink

ആവശ്യമായ ചേരുവകൾ

പച്ചമാങ്ങ – 2
മിന്റ് ലീവ്സ് – 1 ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ – 3 ടേബിൾസ്പൂൺ
ഉപ്പ് – 1 ടേബിൾസ്പൂൺ
Black salt – 2 ടേബിൾസ്പൂൺ
ജീരകപൊടി – 1 ടേബിൾസ്പൂൺ
ഐസ്‌

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ,പച്ചമാങ്ങ അകത്ത് മൃദുവാകുന്നതുവരെ ഏകദേശം 10 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക. ശേഷം മാങ്ങ തണുപ്പിക്കാൻ മാറ്റിവെക്കുക. തണുത്തുകഴിഞ്ഞാൽ, ഒരു സ്പൂൺ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് മാങ്ങയുടെ തൊലി നീക്കം ചെയ്യുക. ശേഷം ഒരു ഗ്രൈൻഡറിൽ, മാങ്ങയുടെ പൾപ്പ് വെള്ളം ചേർത്ത് നല്ല സ്മൂത്ത്‌ പേസ്റ്റാക്കി എടുക്കുക. ശേഷം പേസ്റ്റ് ഒരു പാനിലേക്കിട്ട്, ബ്രൗൺ ഷുഗർ ചേർക്കുക. പഞ്ചസാര പൂർണ്ണമായും മിക്സ്‌ ആകുന്നവരെ മിശ്രിതം കുറഞ്ഞതും ഇടത്തരവുമായ തീയിൽ വേവിക്കുക. തീയിൽ നിന്ന് പാൻ എടുത്ത് ജീരകപ്പൊടി, കറുത്ത ഉപ്പ്, ഉപ്പ് എന്നിവ ചേർക്കുക. പച്ചമാങ്ങ മിക്സ്‌ തണുത്ത വെള്ളത്തിലേക്ക് അരിച്ചെടുത്ത് നന്നായി ഇളക്കുക. ശേഷം ഐസ് ചേര്‍ക്കുക.
മിന്റ് ലീവ്സ് ഉപയോഗിച്ച് ഗാർനിഷ് ചെയ്താൽ ഡ്രിങ്ക് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!