പഞ്ചാബിലും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു

പഞ്ചാബില്‍ ആദ്യത്തെ ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിന് പുറകെ ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. അറുപത് വയസ്സുകാരനായ രോഗിക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. മുന്‍പ് ഇത് പോലൊരു കേസുണ്ടായിരുന്നു. എന്നാല്‍ അത് സ്ഥിരീകരിച്ചിരുന്നില്ലെന്നും സിവില്‍ ആശുപത്രിയിലെ ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. പരംവീര്‍ സിംഗ് പറഞ്ഞു.

ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചയാള്‍ക്ക് ബ്ലാക്ക് ഫംഗസിനു സമാനമായ രോഗലക്ഷണമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ”ആശങ്കപ്പെടേണ്ട സാഹചര്യമില്ല . എന്നാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് ആദ്യമായി ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും രോഗിയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top