ദില്ലി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദില്ലിയില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കി സുപ്രീംകോടതി. ഈ മാസം 18 മുതല്‍ 21 വരെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാവിലെ 6 മുതല്‍ 7 വരെയും രാത്രി എട്ട് മുതല്‍ 10 വരെയും പടക്കങ്ങള്‍ ഉപയോഗിക്കാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്നുമുതല്‍ 21 വരെ ഹരിത പടക്കങ്ങള്‍ വില്‍പ്പന നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ പാലിക്കാതെ പടക്ക വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദാക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



