ഗ്രീൻ ചിക്കൻ

ആവശ്യമുള്ള ചേരുവകൾ:-

ചിക്കന്‍ – ഒരു കിലോ, ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കിയത്
സവാള – 2
വെളുത്തുള്ളി – 7
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – 4
മല്ലിയില – കുറച്ച്
എണ്ണ – നാല് വലിയ സ്പൂൺ
തൈര് – ഒരു വലിയ സ്പൂൺ
കുരുമുളക് പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

സവാള, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, മല്ലിയില എന്നീ ചേരുവകൾ നന്നായി അരച്ചു വയ്ക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേർത്തു നന്നായി വഴറ്റുക. ഇതിൽ ചിക്കനും തൈരും ചേർത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് കുരുമുളക്, ഗരം മസാല, പെരുംജീരകം, ഉപ്പ് എന്നീ ചേരുവകൾ ചേർത്ത് പതിനഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക.

ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

Share news
error: Content is protected !!
Scroll to Top