സിപി ബിജേഷിന്റെ “പ്രണയത്തിന്റെ ഭാവ ഭേദങ്ങൾ” പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: സിപി ബിജേഷിന്റെ “പ്രണയത്തിന്റെ ഭാവ ഭേദങ്ങൾ” പുസ്തകം, അദ്ദേഹത്തിന്റെ സഹപാഠികളുടെ കൂട്ടായ്മയായ ക്ലാസ്മേറ്റസ് സംഘടിപ്പിച്ച ചടങ്ങിൽ റഷീദ് പരപ്പനങ്ങാടി സന്തോഷിന് നൽകി പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ആദ്യ വിൽപ്പന കൗണ്സിലർ തുടിശ്ശേരി കാർത്തികേയൻ സഹപാഠിയായ ഡോ. പ്രശാന്തിന് നൽകി നിര്‍വഹിച്ചു.

കൗണ്സിലർ ജൈനിഷ മണ്ണാറക്കൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കൗണ്സിലർ മോഹൻദാസ്,സുരേന്ദ്രൻ മാഷ്,ബാലൻ മാഷ്,സനിൽ നടുവത്ത്,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നന്മ കലാ കൂട്ടായ്മ പ്രസിഡന്റ് ബാവ സ്വാഗതവും ബിജേഷ് സിപി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top