HIGHLIGHTS : Great food on long journeys; 24 food stops for KSRTC
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ക്കൂടി സ്റ്റേ അനുവദിച്ചു. യാത്രക്കാര്‍ മികച്ച ഭക്ഷണം നല്‍കുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്.
എംസി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്‍ കാബിനുപിന്നില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകള്‍ യാത്രക്കാരെ ജീവനക്കാര്‍ നേരിട്ട് അറിയിക്കുകയും ചെയ്യും.7.30 മുതല്‍ 9.30 വരെയാണ് പ്രഭാതഭക്ഷണ സമയം, 12.30 മുതല്‍ 2 വരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനുമിടയില്‍ ചായയ്ക്കും പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ട്.
ഭക്ഷണ നിലവാരത്തെ കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ സ്റ്റോപ്പ് പുനപരിശോധിക്കും. ശൗചാലയമില്ലാത്ത ഹോട്ടലുകള്‍ സ്ത്രീയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനു പിന്നാലെയാണ് ഹോട്ടലുകളുടെ തെരഞ്ഞെടുപ്പ് നടത്തി ലിസ്റ്റ് പുറത്തുവിടുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു