HIGHLIGHTS : Cyber wall system of police to prevent cyber money fraud soon
വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാന്‍ സൈബര്‍ പൊലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോണ്‍ നമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കള്‍ക്കു തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷന്‍ തയാറാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുളള കമ്പനിയാണ് ഇതിനായുള്ള സൈബര്‍വാള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കുന്നത്.
ഫോണ്‍നമ്പരുകള്‍, സാമൂഹികമാധ്യമ പ്രൊഫൈലുകള്‍,വൈബ്സൈറ്റുകള്‍ എന്നിവ നിര്‍മിത ബുദ്ധി സാങ്കേതികതയില്‍ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷന്‍ സജ്ജമാക്കുക. ഒരു കൊല്ലത്തിനിടയില്‍ ആപ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാന്‍ സൗകര്യമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു