ഗ്രെയ്പ്പ് മൊജിറ്റോ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

ആവശ്യമായ ചേരുവകള്‍

പച്ച മുന്തിരി(Green grapse) – 1 കപ്പ്
വെള്ളം – 2 കപ്പ്
കറുത്ത ഉപ്പ് – 1 ടീസ്പൂണ്‍
മിന്റ് ലീവ്‌സ് – 2 ടേബിള്‍സ്പൂണ്‍
തേന്‍ – 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – 1 നാരങ്ങ

തയ്യാറാക്കുന്ന വിധം

പച്ച മുന്തിരിയും വെള്ളവും ചേര്‍ത്ത് നന്നായ് അടിച്ചെടുക്കുക. ശേഷം ഇത് അരിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കറുത്ത ഉപ്പ്,മിന്റ്‌ലീവ്‌സ്,തേന്‍,ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഒരു ഗ്ലാസ് ജാര്‍ എടുത്ത് അതിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് കുറച്ച് ഐസ് ക്യൂബും സോഡ അല്ലെങ്കില്‍ സ്‌പ്രൈറ്റ് ചേര്‍ത്താല്‍ സംഭവം റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top