ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് നടത്തി

പരപ്പനങ്ങാടി: റിക്രിയേഷന്‍ ക്ലബ്ബും, Mec7 ഹെല്‍ത്ത് ക്ലബ്ബും, തിരൂരങ്ങാടി എം.കെ ഹാജി മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് പരപ്പനങ്ങാടി എസ്.എന്‍.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

അഹമ്മദ് കുട്ടി പഞ്ചാരയില്‍ ഉദ്ഘാടനം ചെയ്തു . റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ഹമീദ് നഹ , ക്ലബ് ആരോഗ്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ വേളക്കാട്,പരപ്പനങ്ങാടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എ.കുട്ടിക്കമ്മു , ഷെരീഫ് , ഫിറോസ് ഖാന്‍, പി.കെ ജമാല്‍ , ഫിറോസ്, എം.കെ.എച്ച് ഹോസ്പിറ്റല്‍ പ്രതിനിധികളായ സിദ്ദിക്ക് , നാസര്‍ തങ്ങള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ക്യാമ്പില്‍ 140 പേരുടെ ആരോഗ്യ പരിശോധന നടത്തി . 11 അംഗങ്ങള്‍ രക്ത ബാങ്കിലേക്ക് രക്ത ദാനം നടത്താന്‍ സമ്മതപത്രം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top