Section

malabari-logo-mobile

നിലപാട് കര്‍ശനമാക്കി സര്‍ക്കാര്‍; വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ല

HIGHLIGHTS : Govt tightens stance; There is no free treatment for those who have not been vaccinated

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. വാക്‌സിനെടുക്കാത്തവര്‍ പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പൊതുസമബഹത്തില്‍ ഇടപെടുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇളവ് നല്‍കും. ഇവര്‍ ചികിത്സാ രേഖകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നില്‍ ഹാജരാക്കണം. കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു.

sameeksha-malabarinews

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ആഴ്ചയില്‍ ഒരു തവണ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. രണ്ടാം ഡോസ് വാക്‌സീനേഷന്‍ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് അവലോകനയോഗം തീരുമാനിച്ചു. വാക്‌സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!