Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ മോഷണം പോയ ഗവ. കോണ്‍ട്രാക്ടറുടെ പമ്പ് സെറ്റ് കുറ്റിക്കാട്ടില്‍

HIGHLIGHTS : Govt. Contractor's pump set in the bushes

തിരൂരങ്ങാടി: റോഡ് നനക്കാനായി കൊണ്ടുവന്ന പമ്പ് സെറ്റ് മോഷണം പോയി ദിവസങ്ങള്‍ക്ക് ശേഷം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. വെഞ്ചാലി – കണ്ണാടി തടം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ മുഹസിന്‍ കൊണ്ടുവന്ന പമ്പ് സെറ്റാണ് മോഷണം പോയത്.

കോണ്‍ക്രീറ്റ് ചെയ്ത റോഡ് നനക്കുന്നതിനായി കൊണ്ടുവന്ന പെട്രോള്‍ പമ്പ് സെറ്റ് റോഡരികില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു പമ്പ് സെറ്റ് മോഷണം പോയത്. അന്നു തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി സ്ഥലത്ത് പല സിസിടിവികളും പരിശോധിച്ചു. ഒരു സി സി ടി വി യില്‍ പമ്പ് സെറ്റ് കൊണ്ടു പോകുന്ന വ്യകത്മല്ലാത്ത ദൃശ്യം ലഭിച്ചിരുന്നു. ആ വീഡിയോയിലെ രണ്ടു പേരുടെ രൂപസാദ്യശ്യം കണ്ടെത്തുന്നതിന് ശ്രമം നടത്തി. അതിനിടയിലാണ് പമ്പ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

sameeksha-malabarinews

പോലീസ് സ്റ്റേഷന്‍ പി.ആര്‍. ഒ. സി അനില്‍ കുമാര്‍ സിപിഒമാരായ ലക്ഷ്മണന്‍ , നിഖില്‍ കൃഷ്ണ എന്നവര്‍ സ്ഥലത്തെത്തി പാടത്തിന്റെ അരിക്കിലുള്ള കുറ്റിക്കാട്ടില്‍ നിന്നും പമ്പ് സെറ്റ് പുറത്തെടുത്തു. പമ്പ് സെറ്റ് കിട്ടിയെങ്കിലും പ്രതികളെ കണ്ടെന്നുന്നതിനുള്ള അന്വേഷണം തുടരുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ് കെ പ്രിയന്‍ പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!