തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴസണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30ന് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തും.
മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. നേരത്തേ തന്നെ അദ്ദേഹം തുടര്‍പരിശേധനകള്‍ക്കായി അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.




