കണ്ണൂര്‍ വി.സി ക്രിമിനലെന്ന് ഗവര്‍ണര്‍;ശാരീരികമായി തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഗവര്‍ണര്‍

ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അദേഹം ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ശ്രമമുണ്ടായതായും വി സിയുടെ അറിവോടെയാണെന്നും തന്നെ കായികമായി കയ്യേറ്റം ചെയ്യാന്‍ വി സി ഒത്താശ ചെയ്‌തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നെ ശാരീരികമായി അറ്റാക്ക് ചെയ്യാന്‍ വേണ്ടി അദേഹം ഗൂഢാലോചന നടത്തിയത് പിന്നീടാണ് ഉന്നത തലങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചതെന്നും അദേഹം പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top