കുറ്റിപ്പുറത്ത് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു;ഭാര്യയ്ക്ക് ഗുരുതരപരിക്ക്

കുറ്റിപ്പുറം: സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരപരിക്ക്. ശനിയാഴ്ച വൈകീട്ടാണ് തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ അപകടം സംഭവിച്ചത്.

അപകടത്തില്‍ പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍(48)ആണ് മരിച്ചത്. ഭാര്യ റുഖിയ(40)നെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റിപ്പുറത്തുള്ള ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം. എതിരെ വന്ന കാര്‍ സ്‌കൂട്ടരില്‍ ഇടിച്ചാണ് അപകടം.

Share news
error: Content is protected !!
Scroll to Top