Section

malabari-logo-mobile

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും

HIGHLIGHTS : കാര്‍ഷിക നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്...

കാര്‍ഷിക നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയേക്കും . നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായി രാജ്ഭവനിലെത്തിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ഇതുസംബന്ധിച്ച സൂചന ഗവര്‍ണര്‍ നല്‍കിയതായാണ് വിവരം .ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തിന് വീണ്ടും അനുമതി തേടി.

കഴിഞ്ഞ ദിവസം മന്ത്രിമാരായ വി.എസ്. സുനില്‍ കുമാറും എ.കെ .ബാലനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു . ഇന്ന് അടിയന്തര പ്രാധാന്യം വിശദീകരിച്ചുകൊണ്ട് രേഖാമൂലം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു . കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അതിനാല്‍ കര്‍ഷക സമരം മൂലം കേരളത്തിലും ബുദ്ധിമുട്ടനുഭവപ്പെടുമെന്നറിയിച്ചു . അതിനാല്‍ കര്‍ഷക സമരത്തിനെതിരായ നിയമസഭയുടെ വികാരം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കണമെന്നായിരുന്നു വിശദീകരണം . ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ അനുമതി നല്‍കുന്നത്.

sameeksha-malabarinews

എന്നാല്‍ ഒദ്യോഗികമായ അറിയിപ്പ് സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല .തിങ്കളാഴ്ച ഓദ്യോഗികമായി അനുമതി നല്‍കാനാണ് സാധ്യത .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!