Section

malabari-logo-mobile

തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളിയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

HIGHLIGHTS : തമിഴ്നാട് : തിരുച്ചിറപ്പളളിയില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ല...

തമിഴ്നാട് : തിരുച്ചിറപ്പളളിയില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്.

മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ദീപുവിനെയും കൂട്ടാളി അരവിന്ദിനെയും ജനക്കൂട്ടം ആക്രമിച്ചത്. അരവിന്ദനെ പോലീസ് പിടികൂടി . പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

sameeksha-malabarinews

ഇന്നലെയാണ് സംഭവം നടന്നത്. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും തടഞ്ഞുവെയ്ക്കുകയും ആക്രമിക്കുകയും ചെയ്തത് . പോലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീപു മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!