Section

malabari-logo-mobile

രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരണത്തിലേക്ക്; നിയമഭേദഗതി പാര്‍ലമെന്റ് ശൈത്യകാലസമ്മേളനത്തില്‍

HIGHLIGHTS : government to table ammendments to privatise banks in winter session

ന്യൂഡല്‍ഹി: രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായി 1949-ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഭേദഗതികള്‍ അവതരിപ്പിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കുകള്‍ സ്വകാര്യവത്കരിക്കണമെങ്കില്‍, 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിനെ കൂടാതെ കമ്പനീസ് (അക്വസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിങ്‌സ്) ആക്ട് 1980 എന്നിവയിലും ഭേദഗതി കൊണ്ടുവരണം. ഇതിനുള്ള ഭേദഗതികളും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

sameeksha-malabarinews

അതേസമയം, സ്വകാര്യവത്കരിക്കുന്ന രണ്ട് ബാങ്കുകള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. നിയമങ്ങളില്‍ ഭേദഗതി വരുന്നതോടെ ഈ രണ്ടു ബാങ്കുകളിലെയും സര്‍ക്കാര്‍ ഓഹരി നിലവിലെ 51 ശതമാനത്തില്‍നിന്ന് താഴെയെത്തും. ചുരുങ്ങിയത് രണ്ട് പൊതുമേഖലാ ബാങ്കുകളെങ്കിലും സ്വകാര്യവത്കരിക്കുമെന്ന് നേരത്തെ തന്നെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!