ഗൂഗിള്‍ പണിമുടക്കി; ജി മെയിലും യൂട്യൂബും ഉല്‍പ്പെടെ തകരാറിലായി

HIGHLIGHTS : Google's services are reported to be out of order. Services such as Gmail and YouTube were affected

ഗൂഗളിന്റെ സേവനങ്ങളില്‍ തകരാറ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ജി -മെയില്‍, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കാണ് തകരാര്‍ സംഭവിച്ചത്. യൂസര്‍മാര്‍ ട്വിറ്ററില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെയാണ് ആഗോളതലത്തില്‍ പ്രശ്‌നം നേരിടുന്നതായി അറിയാന്‍ കഴിഞ്ഞത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഗൂഗിളിന്റെ സേവനങ്ങള്‍ക്ക് തകരാര്‍ അനുഭപ്പെട്ടത്. പലര്‍ക്കും ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ചിലര്‍ക്ക് ഇ മെയിലുകള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. കൂടുതല്‍ പേര്‍ക്കും സര്‍വര്‍ കണക്ഷനിലാണ് തകരാര്‍ അനുഭവപ്പെട്ടത്.

sameeksha-malabarinews

ഡൗണ്‍ ഡിടെക്ടര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!