ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഒഴുവാക്കാന്‍ ഒരുങ്ങി ഗൂഗിള്‍

നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സമയമായി ഉപയോഗിക്കാതെയോ സൈന്‍ ഇന്‍ ചെയ്യാതെയോ കിടക്കുന്ന ജി മെയില്‍ അക്കൗണ്ടുകളാണ് ഗൂഗിള്‍ നീക്കെ ചെയ്യാനൊരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ഡിസംബര്‍ മുതല്‍ ഇക്കാര്യത്തില്‍ കമ്പനി നടപടി ആരംഭിക്കും. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളേക്കാള്‍ പേഴ്‌സണല്‍ അക്കൗണ്ടുകളെ ആയിരിക്കും ഈ നടപടി ഏറെ ബാധിക്കുക.

നീക്കം ചെയ്യാന്‍ പോകുന്ന അക്കൗണ്ടുകളിലേക്ക് ഒന്നില്‍ കൂടുതല്‍ തവണ അറിയിപ്പു നല്‍കുമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. ഏറെകാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമന്നൊണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top